ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനികരുടെ വാഹനത്തിന് നേരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. ഇന്ന് രാവിലെയായിരുന്നു ആക്രമണം നടന്നത്. ജവാന്മാർ ചോളനാറിൽനിന്നും കിർന്ധുവിലേക്കു പോകുന്നതിനിടെ ദന്തേവാഡയിലായിരുന്നു സംഭവം. റോഡരുകിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ മൂന്ന് ജവാന്മാരും ജില്ലാ ഫോഴ്സിലെ രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
Chhattisgarh: 3 jawans of Chhattisgarh Armed Force & 2 jawans of District Force killed and 2 jawans injured in an IED blast on a police vehicle in Dantewada’s Cholnar Village. Troops of CRPF rushed to the spot, More details awaited. pic.twitter.com/J6a0JMpknn
— ANI (@ANI) May 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here