2018 ബിൽബോർഡ് മ്യൂസിക്ക് അവാർഡ്; മികച്ച ഗായകൻ എഡ് ഷീരൻ, ഗായിക ടെയ്‌ലർ സ്വിഫ്റ്റ്
ഈ വർഷത്തെ ബിൽബോർഡ് മ്യൂസിക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗായകൻ എഡ് ഷീരനും മികച്ച ഗായിക ടെയ്‌ലർ സ്വിഫ്റ്റുമാണ്.
ലാസ് വേഗസിലെ എംജിഎം ഗ്രാൻഡ് ഗാർഡെൻ അറീനയിലാണ് പുരസ്‌കാര നിശ നടന്നത്. മികച്ച സംഗീത ആൽബം ടെയ്‌ലർ സ്വിഫ്റ്റിന്റെ റെപ്യൂട്ടേഷനാണ്.
മികച്ച ആർ ആന്റ് ബി ആർടിസ്റ്റിനുള്ള പുരസ്‌കാരം ബ്രൂണോ മാഴ്‌സ് സ്വന്തമാക്കി. ടോപ് സെല്ലിങ്ങ് ആൽബം എന്ന വിഭാഗത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് പുരസ്‌കാരം നേടിയപ്പോൾ മികച്ച നവാഗതനായ ഗായകൻ എന്ന വിഭാഗത്തിൽ ഖാലിദും പുരസ്‌കാരം കരസ്ഥമാക്കി.
കമീല കബെലോയ്ക്കാണ് ബിൽബോർഡ് ചാർട്ട് അച്ചീവ്‌മെന്റ് പുരസ്‌കാരം.
മികച്ച ഗായക സംഘമായി ഇമാജിൻ ഡ്രാഗൺസിനെ തെരഞ്ഞെടുത്തു.
ടോപ് സ്ട്രീമിങ്ങ് സോങ്ങ് ആർടിസ്റ്റായി കെൻ്രിക്ക് ലമാറിനെ തെരഞ്ഞെടുത്തു. ടോപ് സോഷ്യൽ ആർടിസ്റ്റിനുള്ള പുരസ്‌കാരം ബിടിഎസ് സ്വന്തമാക്കി. മികച്ച ആർ ആന്റ് ബി ഗായികയായി സിസയെ തെരഞ്ഞെടുത്തു. മികച്ച റാപ്പ് ഗായികയായി കാർഡി ബിയെ തെരഞ്ഞെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here