ഇന്ധനവില വര്‍ധനവ്; എല്ലാം ‘ഉടന്‍ ശരിയാക്കാമെന്ന്’ അമിത് ഷാ
May 22, 2018
0 minutes Read

ഇന്ധനവില വര്‍ധനവ് നിയന്ത്രണവിധേയമാക്കി എല്ലാം ശരിയാക്കാമെന്നും, ഇന്ധനവില പിടിച്ചു നിർത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആലോചിച്ചു വരികയാണെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു സമീപകാലത്ത് ആദ്യമായി മറുപടി നൽകിയത്. ഇന്ധന വില കുറയ്ക്കാനുള്ള പരിഹാര മാർഗം കണ്ടെത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചു വരികയാണ്. ഈ വിഷയം സർക്കാർ വളരെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. എണ്ണക്കമ്പനികളുമായി പെട്രോളിയം മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement