ഇക്കാര്‍ഡിയില്ലാത്ത അര്‍ജന്റീന
റഷ്യൻ ലോകകപ്പിനുള്ള 23 അംഗ അർജന്റീന ടീമിനെ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചു. ഇന്റർമിലാൻ താരമായ മൗറോ ഇക്കാർഡി പുറത്തായതാണ് പ്രധാന തീരുമാനം. അതേസമയം, പോളോ ഡൈബാല അന്തിമ സംഘത്തിൽ ഉൾപ്പെട്ടു. ഡിയേഗോ പെറോട്ടി, ലൗതാരോ മാർട്ടിനസും ഒഴിവാക്കപ്പെട്ട സംഘത്തിലെ പ്രധാനിയാണ്.
ഈ സീസണിൽ ഇറ്റാലിയൻ സീരി എയിൽ 29 ഗോൾ നേടിയ താരമാണ് ഇക്കാർഡി. എന്നാൽ, ഇക്കാർഡിയെ ഒഴിവാക്കി പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്താൻ കാത്തിരിക്കുന്ന സെർജ്യോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വിൻ എന്നിവരെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസിയും മുന്നേറ്റ നിരയുടെ ഭാഗമാണ്. മെസിയുടെ ക്യാപ്റ്റൻസിയിലാണ് ടീം റഷ്യയിൽ പോരാട്ടത്തിനിറങ്ങുക. സീസണിൽ ബാഴ്സയ്ക്കായി മെസി 34 ഗോളുകൾ നേടിയിരുന്നു.
മധ്യനിരയില്‍ പി.എസ്.ജി താരം ഡി മരിയക്ക് പിന്തുണയുമായി എ സി മിലാന് താരം ലൂക്കസ് ബിഗ്ലിയും സെവിയ്യ താരം എവര്‍ ബനേഗയും മുന്‍ ബാഴ്സലോണ താരം മഷ്കരാനോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റി താരം ഓട്ടമെന്‍ഡിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിരോധ നിരയില്‍ റോമാ പ്രതിരോധ താരം ഫാസിയോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രധിരോധ താരം മാര്‍ക്കോസ് റോഹോയും ഇടം നേടിയിട്ടുണ്ട്.
ബാറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ജിയോ റോമെറോയാണ് ഒന്നാം നമ്പര്‍. ചെല്‍സി ഗോള്‍ കീപ്പര്‍ വില്‍ഫ്രഡോ കാബല്ലെറോയും ഇടം നേടിയിട്ടുണ്ട്.
¡#Rusia2018 está en marcha! Estos son los 23 elegidos por Jorge Sampaoli para representar a la Selección Argentina en la próxima Copa del Mundo ?? #VamosArgentina #SomosArgentina pic.twitter.com/Nd930JwQXt
— Selección Argentina (@Argentina) May 21, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here