അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ്

അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി. ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ അമേരിക്കയ്ക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് റൂഹാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്രരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ തീട്ടൂരം അംഗീകരിക്കേണ്ട കാര്യമില്ലെന്നും റൂഹാനി തുറന്നടിച്ചു. ഇറാന് മേല്‍ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം. ഇറാന്റെ ആണവവികസന പദ്ധതികള്‍ക്കെതിരെ നിലപാടെടുത്തിരുന്ന അമേരിക്ക, സിറിയയില്‍ നിന്ന് ഇറാന്‍ സേനയെ പിന്‍വലിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഇവ അംഗീകരിച്ചില്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായ ഉപരോധം നേരിടേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here