മേകുനു ചുഴലിക്കാറ്റ് വരുന്നു

തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഇത് ചുഴലിക്കാറ്റായി ഒമാന്‍-യെമെന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാഗര്‍ ചുഴലിക്കാറ്റിന് ശേഷം വലിയ നാശനഷ്ടങ്ങള്‍ വരുത്താവുന്ന ചുഴലിക്കാറ്റാണിത്. ലക്ഷദ്വീപിന് പടിഞ്ഞാറും മാലദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനുമുകളിലാണ് ഇതിന്റെ സ്ഥാനം. കേരളത്തില്‍ ഭീഷണി ഇല്ലെങ്കില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കും. 23 മുതല്‍ 26 വരെ മധ്യപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ധമാവും.
mekunu cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here