കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തുന്നവരെ സ്വാഗതം ചെയ്യുന്നു; ആള്‍ദൈവങ്ങള്‍ക്ക് സ്വാമി സന്ദീപാനന്ദയുടെ ‘കൊട്ട്’

ആള്‍ ദൈവങ്ങളെ കണക്കിന് പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും, തലോടിയും രോഗശാന്തി വരുത്തുന്നവരെയെല്ലാം നിപ വൈറസ് ബാധിത മേഖലയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അത്തരക്കാരുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന അവസരം പാഴാക്കരുതെന്നുമാണ് ആള്‍ദൈവങ്ങളെ പരോക്ഷമായി ലക്ഷ്യമിട്ട് സ്വാമി സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആയിരത്തിലേറെ പേര്‍ ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.
തലയിൽ കൈവെച്ച് പ്രാർത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം
ഞാൻ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.
(എന്ന് #നിപ വൈറസ് )
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here