Advertisement

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീധരന്‍ പിള്ള

May 26, 2018
Google News 0 minutes Read

കേരളത്തില്‍ 2004ന് ശേഷം ബിജെപിയ്ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും അതിനുള്ള കാരണം തുറന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് ശ്രീധരന്‍ പിള്ള.
2004ല്‍ താന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് രണ്ട് എംപിമാര്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നു. അതിന് ശേഷമുണ്ടായ തളര്‍ച്ചയെ കുറിച്ചാണ് ശ്രീധരന്‍ പിള്ള ആരോപണമുന്നയിച്ചത്. കുമ്മനത്തിന്റെ ഗവര്‍ണ്ണര്‍ പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here