‘പുതിയ ചുമതല ഏറ്റെടുക്കുന്നു’: ഉമ്മന്‍ചാണ്ടി

വെല്ലുവിളികള്‍ നിറഞ്ഞ പുതിയ ചുമതല ഏറെ സന്തോഷത്തോടെ താന്‍ ഏറ്റെടുക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തനിക്ക് പുതിയ ചുമതല നല്‍കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറയുന്നുവെന്നും ഉമ്മന്‍ചാണ്ടി.
വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയാണ് ഏറ്റെടുക്കുന്നത്. അത് ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പരിശ്രമിക്കും. ആന്ധ്രാപ്രദേശിന്റെ പ്രത്യേക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്നുവെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞ് നില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കില്ല. ചുമതല ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ അതൃപ്തിയില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന പ്രവര്‍ത്തകരെ അവഗണിച്ച് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകില്ല. എല്ലാവരും ഒത്തൊരുമിച്ചാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത്. എന്നാല്‍, യുവാക്കളുടെ ഊര്‍ജ്ജമാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യേക പദവി സ്വീകരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here