‘പ്രതിപക്ഷ ബഹുമാനം പ്രധാനം, ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’; ജി സുധാകരൻ

പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹം. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. താൻ ഒരുവാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം.
അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ.ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവര്‍ത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
അതേസമയം ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലതില്‍ വിയോജിപ്പും. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങള്‍ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാല്‍ ഇപ്പോള്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോള്‍ താനാദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Story Highlights : G Sudhakaran Support Over Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here