Advertisement

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

May 28, 2018
Google News 0 minutes Read
chengannur voting began

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മണിക്ക് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിങ് നടത്തി. സ്ഥാനാർത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തിൽ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,99,340 വോട്ടർമാരുള്ള മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്.

അതിനിടെ, പേരിശ്ശേരി ഗവ. യുപി സ്‌കൂളിലെ 88ാം നമ്പർ ബൂത്തിൽ മോക് പോളിനിടെ വോട്ടിങ് മെഷീൻ തകരാറിലായി. തുടർന്ന് തകരാർ പരിഹരിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വോട്ടെടുപ്പ് തുടങ്ങാൻ കഴിഞ്ഞു. വെൺമണി പഞ്ചായത്തിലെ 150ാം നമ്പർ ബൂത്തിൽ വിവി പാറ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഇത് മാറ്റിവെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here