യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു; 10വയസ്സുകാരി കൊല്ലപ്പെട്ടു

ആന്ധ്രാ പ്രദേശിലെ അനന്തപുരിയില്‍ ഉണ്ടായ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇവിടുത്തെ ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന എക്സിബിഷന് ഇടയിലാണ് അപകടം ഉണ്ടായത്. യന്ത്ര ഊഞ്ഞാലിലെ ട്രോളി കാറുകളില്‍ ഒരെണ്ണം തകര്‍ന്ന് വീണതാണ് അപകടത്തിന് കാരണം. കറങ്ങിക്കൊണ്ടിരിക്കെ ഇത് അടര്‍ന്ന് താഴേക്ക് പതിച്ചു. സംഭവത്തില്‍ ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
It’s your worst nightmare come true … A trolley car in a #GiantWheelAccident came loose and out spilled 7 people including children, and fell straight to the ground; 8-year-old Amrutha died, 6 others injured in #Ananthpur town of #AndhraPradesh, reports @tweetsreekanth_ @ndtv pic.twitter.com/KvGQvzPSAP
— Uma Sudhir (@umasudhir) 28 May 2018
giant wheel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here