Advertisement

സദ്ദാം ഹുസൈന്റെ അത്യാഡംബരകപ്പൽ ഇനി ഹോട്ടൽ; ചിത്രങ്ങൾ കാണാം

May 28, 2018
Google News 0 minutes Read

ഒരു കാലത്ത് ലോകത്തെ അറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു സദ്ദാം ഹുസൈൻ. നിരവധി സമ്പാദ്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ബസ്ര ബ്രീസ് എന്ന യാട്ട് ആയിരുന്നു.

1981 ലാണ് ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പർയാട്ട് പുറത്തിറക്കിയത്. സദ്ദാമിന്റെ മരണ ശേഷം ഇറാഖി സർക്കാറിന് സ്വന്തമായ ഈ സൂപ്പർയാട്ട് ഏകദേശം 30 ദലശക്ഷം യൂറോ (ഏകദേശം 240 കോടി രൂപ) വിലയിട്ട് വിൽപ്പനയ്ക്ക് വെച്ചിരുന്നു. എന്നാൽ വാങ്ങാൻ ആളില്ലാത്തതിനെ തുടർന്നാണ് സൂപ്പർയാട്ട് ഹോട്ടലാക്കി മാറ്റാൻ തീരുമാനിച്ചത്.

ബസ്ര തുറമുഖത്ത് നങ്കുരമടിച്ച യാട്ട് തുറമുഖത്തെ നാവികർക്ക് വേണ്ടിയാണ് ഹോട്ടലായി മാറുന്നത്. 2003 ൽ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അപ്രത്യക്ഷമായ യോട്ട് 2010 ൽ ഏറെ നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് ഇറാഖി സർക്കാറിന് ലഭിക്കുന്നത്.

അതിനു ശേഷം വിൽപ്പനയ്ക്ക് വെച്ചെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. അതാണ് ഇത്തരം ഒരു ഉപയോഗത്തിനായി ഇത് നീക്കി വെച്ചത്.

ലോകത്ത് ഏതു കോടിശ്വരന്മാരെയും കൊതിപ്പിക്കുന്ന സൗകര്യങ്ങളുമായി 1981 ലാണ് ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പർയാട്ട് നീറ്റിലിറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here