Advertisement

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് മാറ്റി

May 28, 2018
Google News 0 minutes Read
school reopening date in kozhikode and malapuram postponed

നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്ട്രേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിലാണ് തീരുമാനം.

വൈറസ് ബാധിച്ചതായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തിൽ ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, മലേഷ്യയിൽ കണ്ടെത്തിയതിനേക്കാൾ അപകടകാരിയായ നിപ വൈറസാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞിരുന്നു. മലേഷ്യയിൽ കണ്ടത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാൽ കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here