കെവിന്റെ മരണം; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

പ്രണയിച്ച് വിവാഹം ചെയ്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. കെവിനെ കാണാതായതിന് പിറ്റേന്ന് പരാതിയുമായി എത്തിയ കെവിന്റെ അച്ഛന്റേയും ഭാര്യ നീനുവിന്റേയും പരാതി സ്വീകരിക്കാന്‍ എസ്ഐ കാലതാമസം വരുത്തിയിരുന്നു. ശനിയാഴ്ചയാണ് കെവിനെയും ബന്ധുവിനേയും നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടുന്ന സംഘം തട്ടിക്കൊണ്ട് പോയത്. ഇന്നലെ പുലര്‍ച്ചെ പരാതിയുമായി എത്തിയ ഇവരുടെ പരാതി എസ്ഐ സ്വീകരിച്ചത് വൈകിട്ടോടെയാണ്. കെവിനും നീനുവും വിവാഹിതരായ ശേഷം അനുരഞ്ജന ചര്‍ച്ചയ്ക്ക് ഇരുവീട്ടുകാരേയും വിളിച്ച് വരുത്തിയതും ഈ പോലീസ് സ്റ്റേഷനിലാണ്. അന്ന് നീനുവിനെ നിര്‍ബന്ധിച്ച് വീട്ടുകാര്‍ക്കൊപ്പം വിടാന്‍ പോലീസ് ശ്രമിച്ചിരുന്നെന്നും പരാതിയുണ്ട്.
കെവിന്റെ മരണത്തില്‍ അന്വേഷണത്തിന്റെ നേതൃത്വം ഐ ജി യ്ക്കാണ്. 4 പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here