നോമ്പ് തുറയ്ക്ക് തന്റെ കോഴിയെ അറുക്കാന്‍ കൊടുക്കാതെ മാറോടടുക്കി പെണ്‍കുട്ടി

താന്‍ നോക്കി വളര്‍ത്തിയ കോഴിയെ നോമ്പിന് അറുക്കാന്‍ കൊടുക്കാതെ പെണ്‍കുട്ടി. എത്ര കുറ്റാണ് ഇതിനെ കൊന്നാല്‍ കിട്ടുക എന്നാണ് കുട്ടിയുടെ ചോദ്യം. എന്റെ കോഴിയെ ഞാന്‍ അറുക്കാന്‍ തരില്ല. ഞാന്‍ അത്രേം നോക്കി വളര്‍ത്തിയ കോഴികളാണ് ഒന്നിനേം ഞാന്‍ തരൂല. എന്നാണ് കുട്ടി പറയുന്നത്. കുട്ടിയ്ക്ക് താന്‍ വളര്‍ത്തിയ കോഴികളോട് എത്ര സ്നേഹം ഉണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാവും. മുതിര്‍ന്നവര്‍ക്കില്ലാത്ത അനുകമ്പയാണ് കുട്ടിയ്ക്ക് ഈ കോഴിയോട്.
ഈ കുട്ടി ഏതാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല ഈ റംസാനിൽ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത് . ആ കുട്ടിയിൽ ദയയുടെ , കാരുണ്യത്തിന്റെ ഒരു മഹാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ് . അവളെപ്പോലുള്ളവർക്കാകും ദൈവം സ്വർഗ്ഗത്തിൽ പ്രഥമ സ്ഥാനം നൽകുക .എന്ന ക്യാപ്ഷനോടെ കെടി ജലീലാണ് ഈ വീഡിയോ ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here