ന്യായാധിപന്‍മാരുടെ വിധി തീര്‍പ്പുകള്‍ വികാരത്തിനടിമപ്പെട്ടാകരുത്: ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്

ന്യായാധിപരുടെ വിധി തീർപ്പുകൾ വികാരത്തിനടിമപ്പെട്ടാകരുതെന്ന് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക്ക്. താൻ ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെന്നും ന്യായാധിപരുടെ പരിമിതിയെ കുറിച്ച് ബോധവാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ചുമതലയിൽ നിന്നുള്ള വിടവാങ്ങലിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നൽകിയ ഫുൾ കോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവൈകാരികമായ സമീപനങ്ങൾ നിയമവാഴ്ചയ്ക്ക് നിരക്കുന്നതല്ല, ഇത്തരം സമീപനങ്ങൾ പുലർത്തുന്നവരോട് സഹതപിക്കാനേ കഴിയൂ. നീതിയിലധിഷ്ഠിതമാകണം കോടതികളുടെ പ്രവർത്തനമെന്നും ജഡ്ജിയെന്ന നിലയിൽ തന്നെ കാലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ ജസ്റ്റീസ് ഋഷികേശ് റോയ് അടക്കമുള്ള സഹ ന്യായാധിപൻമാരും അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് രാംകുമാർ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here