ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി

ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് അടച്ചുപൂട്ടിയത്. നാല് ലക്ഷത്തിലധികം രൂപയാണ് മുപ്പതോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്കായി നല്‍കാനുള്ളത്. പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ക്ഷീരമേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ചെറുകിട കര്‍ഷകരായ മുപ്പതിലധികം ആളുകളെ പണം നല്‍കാതെ വഞ്ചിച്ചാണ് നിലവില്‍ ഒരുവിധ മുന്നറിയിപ്പും നല്‍കാതെ രാജാക്കാട്ടില്‍ ക്ഷീരവ്യവസായ സഹകരണസംഘം അടച്ചുപൂട്ടിയത്.
നാലായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ പണം ചില കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കര്‍ഷകരില്‍ നിന്ന് നാലുലക്ഷത്തിലധികം രൂപയാണ് സംഘം തട്ടിയെടുത്തിരിക്കുന്നത്. പണം ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയതോടെ സംഘം അടച്ചുപൂട്ടി പ്രസിഡന്റ് അടക്കമുള്ളവര്‍ മുങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here