കെവിന്റെ മരണം; എഎസ്ഐ ബിജുവിന് സസ്പെൻഷൻ

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. രാത്രി പെട്രോളിങ്ങിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. കെവിന്റെ മരണവുമായി എസ്ഐ ബിജുവിന് നേരിട്ട് ബന്ധമുണ്ടെന്ന ഐജി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി.
തട്ടിക്കൊണ്ടുപോകൽ നടന്നത് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിന്റെ അറിവോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിൽ പോലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പോലീസുദ്യോഗസ്ഥർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here