ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ച് ചെന്നിത്തല

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ഏഴിന് നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് ചടങ്ങില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എല്ലാ ബഹുമാനത്തോടും കൂടി അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നാഗ്പൂരില്‍ ജൂണ്‍ ഏഴിന് നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്രിതീയ വര്‍ഷ് വര്‍ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചെന്നും അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രണബ് ആയിരിക്കും മുഖ്യാതിഥിയെന്നും അദ്ദേഹം അവിടെ രണ്ട് ദിവസം ചെലവഴിച്ചേക്കുമെന്നും അരുണ്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here