കേരളത്തില്‍ ഇന്ധനവില കുറയ്ക്കും; നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ അധിക നികുതി കുറയ്ക്കാന്‍ തീരുമാനമെടുത്തത്. വെള്ളിയാഴ്ച മുതല്‍ ഇന്ധനവിലക്കുറവ് പ്രാബല്യത്തില്‍ വരും. നികുതിയില്‍ എത്ര തുകയാണ് കുറയ്‌ക്കേണ്ടതെന്ന് ധനകാര്യവകുപ്പ് തീരുമാനമെടുക്കും. ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ വൈകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. അധിക നികുതി കുറയ്ക്കുമെന്ന് ഒരാഴ്ച മുന്‍പ് തന്നെ ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാലാണ് മന്ത്രിസഭായോഗം കഴിഞ്ഞ ആഴ്ച അതേ കുറിച്ച് തീരുമാനമെടുക്കാതിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here