എയർ ഇന്ത്യ പൈലറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് റിത്വിക് തിവാരി എന്ന ഇരുപത്തിയേഴുകാരൻ മരിച്ചത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എയർ ഇന്ത്യയിലെ ഫസ്റ്റ് ഓഫീസർ ആയിരുന്നു തിവാരി. ഇന്നിലെ ശുചിമുറിയിൽ നിന്നും ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ കണ്ടത് ശുചിമുറിയിൽ വീണുകിടക്കുന്ന തിവാരിയെയാണ്. ശുചിമുറിയിൽ കിടന്ന മൃതദേഹം തിവാരിയുടെ സഹപ്രവർത്തകയും ഫസ്റ്റ് കമാൻഡർ ക്യാപ്റ്റനുമായ രേണു മൗലയ് ആണ് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ചയാണ് അദ്ദേഹം പറത്തിയ വിമാനം സൗദിയിലെത്തിയത്. തുടർന്ന് ഹോട്ടൽ ഹോളിഡേ ഇന്നിൽ താമസിക്കുകയായിരുന്നു. എയർ ഇന്ത്യയിലെ സീനിയർ ട്രെയിനിംഗ് പൈലറ്റായ ക്യാപ്റ്റൻ യു എസ് തിവാരിയുടെ മകനാണ് റിത് വിക്. പൈലറ്റിന്റെ മരണം റിയാദിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here