രാജ്യം ഉറ്റുനോക്കുന്ന മറ്റ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്ന ഇന്നേ ദിവസം തന്നെ രാജ്യത്തെ മറ്റ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്ത് വരും. നാല് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും, ഒന്‍പത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് പുറത്തുവരും. ഉത്തര്‍പ്രേദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് അതില്‍ നിര്‍ണായകം.
കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്. കൈരാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here