ചെങ്ങന്നൂരിലെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചു. പാണ്ഡനാട് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ആദ്യം എണ്ണിയ മാന്നാര്‍ പഞ്ചായത്തില്‍ 1591 വോട്ടിന് എല്‍ഡിഎഫായിരുന്നു മുന്നില്‍. രണ്ടാമത്തെ റൗണ്ടില്‍ പാണ്ഡനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. 1532 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ് മാന്നാറും പാണ്ഡനാടും. 5000ത്തിലധികം വോട്ടുകളാണ് എല്‍ഡിഎഫ് ഇപ്പോള്‍ നേടിയിരിക്കുന്ന വോട്ടുകള്‍. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 3700 നടുത്ത് വോട്ടുകളാണ് ലഭിച്ചത്. 2600 ഓളം വോട്ടുകളായി ബിജെപി മൂന്നാം സ്ഥാനത്ത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here