എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും ചുവന്നു തുടുത്തു. ഏക മുനിസിപ്പാലിറ്റിയായ ചെങ്ങന്നൂരും ചുവന്നു തന്നെ. സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയിലാണ് എല്‍ഡിഎഫിന് കൂടുതല്‍ ഭൂരിപക്ഷം. 2016-ല്‍ ബിജെപി ലീഡ് നേടിയ തിരുവന്‍വണ്ടൂരിലും ഇത്തവണ എല്‍ഡിഎഫ് മുന്നേറ്റം നടത്തി.
പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ലീഡ്
1. മുളക്കുഴ 3,637
2. വെണ്‍മണി 3,203
3. ബുധനൂര്‍ 2,646
4. മാന്നാര്‍ 2,629
5. ചെറിയനാട് 2,485
6. ചെന്നിത്തല 2,353
7. ആല 866
8. പുലിയൂര്‍ 637
9. പാണ്ടനാട് 498
10. തിരുവന്‍വണ്ടൂര്‍ 10
മുനിസിപ്പാലിറ്റിയിലെ ലീഡ്
1. ചെങ്ങന്നൂര്‍ 753
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല വോട്ട് ചെയ്ത ബൂത്തിലും ചെന്നിത്തല പഞ്ചായത്തിലും എല്‍ഡിഎഫിനാണ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും എല്‍ഡിഎഫ് ലീഡ് നേടി.
chengannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here