സൽമാൻ ഖാനെ തല്ലാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം !

സൽമാൻ ഖാനെ തല്ലാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രവീൺ തൊഗാഡിയ. സൽമാൻ ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് തൊഗാഡിയയെ പ്രകോപിച്ചിരിക്കുന്നത്.
ലൗ രാത്രിയെന്ന ചിത്രം നവരാത്രി സമയത്ത് റിലീസ് ചെയ്തു ഹിന്ദുക്കളുടെ വികാരത്തെ മുറിവേൽപ്പിക്കുകയാണ് സൽമാൻ ചെയ്യുന്നതെന്നാണ് തൊഗാഡിയ പറയുന്നത്. ലക്ഷക്കണക്കിന് ഹിന്ദുക്കൾ പങ്കെടുക്കുന്ന ആഘോഷത്തെയാണ് സൽമാൻ ഖാൻ അവഹേളിക്കുന്നതെന്നും ചിത്രത്തിന്റെ റിലീസ് തടയുമെന്നും തൊഗാഡിയ പറഞ്ഞു. സെൻസർ ബോർഡ് ഈ ചിത്രത്തിന് അനുമതി കൊടുക്കരുതെന്നും ചിത്രത്തിന്റെ പ്രദർശനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും തൊഗാഡിയ പ്രസ്താവിച്ചു.
സൽമാൻ ഖാന് ചുട്ട അടിയുടെ കുറവാണെന്നും ഇതിന്റെ ശിക്ഷയായി സൽമാൻ ഖാനെ അടിക്കുന്നയാൾക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും തൊഗാഡിയ വാഗ്ദാനം ചെയ്തിരിക്കയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here