ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കാൻ ഇനി മുതൽ സർക്കാരിന് നികുതി നൽകണം

സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് നികുതി ഏർപ്പെടുത്തി ഉഗാണ്ട. ഇത് സംബന്ധിച്ച ബില്ല് ഉഗാണ്ടൻ പാർലമെൻറ് പാസാക്കി. നികുതി വരുമാനം വർദ്ധിപ്പിക്കാനാണ് ഈ നീക്കം എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേ സയമം ജനങ്ങളുടെ വിമർശനങ്ങളെ ഇല്ലായ്മ ചെയ്യാൻ പ്രസിഡൻറ് യൊവേരി മുസെവേനി സർക്കാർ നടത്തുന്ന ശ്രമമാണ് ഇതെന്നാണ് റിപ്പോർട്ട്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സാപ്പ് തുടങ്ങിയ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് ഒരു ദിവസം 200 ഷില്ലിംഗ്സാണ് ഉപയോക്താവ് സർക്കാരിനു നികുതിയായി നൽകേണ്ടത്. ഒരു വർഷത്തെ ഇത് ഏകദേശം 19 ഡോളറിനടുത്ത് വരും ഈ നികുതി. ജൂലൈ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പുതുക്കിയ നികുതിനിരക്കുകൾ നിലവിൽ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here