Advertisement

നിപ വൈറസ്; ഭീതി ഒഴിവാക്കണമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ്‌

June 2, 2018
0 minutes Read
one more killed due to nipah virus

നിപ വൈറസിൽ ഭീതി വേണ്ടെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.രവി വഡേക്കർ. കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല. നിപ രോഗികളെ പരിചരിക്കാന്‍ 300 ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരുന്നിട്ട് കൂടി നിപ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രവി വഡേക്കർ.

പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെയാണ് നിപ ബാധ തിറിച്ചറിഞ്ഞത്. മറ്റ് രാജ്യങ്ങളിൽ നിപ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് തന്നെ നിപ തിരിച്ചറിഞ്ഞത്. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്റെ ലക്ഷണമായി കാണാം. നിപ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top