ഫേസ്ബുക്കിലെ കുത്തിപൊക്കലുകാര്‍ക്ക് അജു വര്‍ഗീസിന്റെ കലക്കന്‍ മറുപടി

ഫേസ്ബുക്കില്‍ പ്രമുഖ താരങ്ങളുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി പല പ്രമുഖ താരങ്ങളുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപൊക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും അത്തരക്കാരുടെ കുത്തിപൊക്കലിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് മനസിലായ നടന്‍ അജു വര്‍ഗീസ് കുത്തിപൊക്കലുകാര്‍ക്ക് മറുപടിയുമായി എത്തി.

‘ആരും കുത്തിപൊക്കേണ്ട, ഞാന്‍ തന്നെ ഇട്ടോളാം…’എന്ന ക്യാപ്ഷനോട് കൂടി ഒരു മുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് അജു വര്‍ഗീസ്. തന്റെ പഴയ ചിത്രങ്ങളും അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ട ട്രോളന്‍മാര്‍ അടങ്ങിയിരിക്കോ? ‘ഓര്‍മ്മിപ്പിച്ചത് നന്നായി, ഇനി അജുവേട്ടന്റെ ചിത്രങ്ങള്‍ കുത്തിപൊക്കട്ടെ’ എന്നും പറഞ്ഞ് ഒരു വശത്തുനിന്ന് കുത്തിപൊക്കല്‍ ആരംഭിച്ചു. ഒടുക്കം ‘കുത്തിപൊക്കല്‍ ക്ലോസ്ഡ് ഫോര്‍ ടുഡേ’ എന്ന ക്യാപ്ഷനോടെ താരം അടുത്ത പോസ്റ്റ് ഇടേണ്ടി വന്നു. കുത്തിപൊക്കലുകാരോട് ഒരു അഭ്യര്‍ത്ഥന കൂടി താരം നടത്തിയിട്ടുണ്ട്. താന്‍ ‘ഫീല്‍ഡ് ഔട്ട് ആയി കഴിയുമ്പോള്‍ ഇത് കുത്തിപൊക്കി ഫേമസ് ആക്കണേ’…എന്നാവശ്യപ്പെട്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More