ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കൂ, ത്രിപുരയെ വികസിപ്പിക്കൂ…; ഉപദേശവുമായി ബിപ്ലബ് കുമാര്‍

കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ ഉപദേശം. കായികമന്ത്രിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഒരു ക്യാംപെയ്ന്‍ പോലെ ഏറ്റെടുക്കണമെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ആരോഗ്യമുള്ള യുവജനങ്ങള്‍ക്കൊപ്പം മാത്രമേ സംസ്ഥാനം വികസിക്കുകയുള്ളൂ. എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായിരിക്കും. യുവാക്കള്‍ ഫിറ്റായാല്‍ സംസ്ഥാനവും ഫിറ്റാകുമെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. കായികമന്ത്രിയുടെ ഫിറ്റ്‌നെസ് വെല്ലുവിളി ബിപ്ലബ് കുമാറും സ്വീകരിച്ചു. ബിപ്ലബ് 20 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇനീം ഇരുപത് പുഷ് അപ്പ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. വികസനം കൊണ്ട് ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടേത് മാത്രമല്ല കായിക മേഖലയുടേത് കൂടെയാണെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ കായിക മേഖലയില്‍ ഉന്നതിയില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബിപ്ലബ് ദേവ് പറഞ്ഞു. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
I accept #FitnessChallenge given by Shri @Ra_THORe ji. This is how I remain fit & healthy for building a #NewIndia. I ask my friends from #Tripura spread across the world to accept this challenge & show how they are fulfilling Shri @narendramodi ji’s vision of #HumFitTohIndiaFit. pic.twitter.com/3FKJdujIBJ
— Biplab Kumar Deb (@BjpBiplab) 31 May 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here