നിപ വൈറസ്; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

cm calls all party meet today in the wake of nipah

നിപ വൈറസ് ബാധ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ഓസ്‌ട്രേലിയയിൽ നിന്നെത്തിച്ച മരുന്ന് നൽകുന്നതിനായുളള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനായി ഐസിഎംആറിൽ നിന്നുളള സംഘം ഇന്ന് കോഴിക്കോട്ടെത്തും.

യോഗത്തിനു മുന്നോടിയായി കോഴിക്കോട്ടെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി വിലയിരുത്തി. വൈറസ് ബാധ പ്രതിരോധിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തുകയും രോഗവ്യാപന സാധ്യത തടയാനുളള കർമ പരിപാടികൾക്ക് രൂപം നൽകുകയുമാണ് ലക്ഷ്യം.

Loading...
Top