Advertisement

നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് മുതൽ

June 4, 2018
Google News 0 minutes Read
kerala assembly from today onwards

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്നാരംഭിക്കും. 12 ദിവസം സമ്മേളിക്കുന്ന സഭയുടെ മുഖ്യ അജണ്ട നിയമനിർമാണമാണ്. കെവിൻ വധം ഉൾപ്പെടെ പോലീസിനെതിരായ ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ സത്യപ്രതിജ്ഞ രാവിലെ നടക്കും.

ജൂൺ 4 മുതൽ 21 വരെയാണ് സഭ സമ്മേളിക്കുന്നത്. ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടത്, കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിജപ്പെടുത്തിയത്, ഉൾപ്പെടെ നിരവധി ഓർഡിനൻസുകൾ സഭാ സമ്മേളനത്തിൽ നിയമമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here