കാഴ്ച വൈകല്യം; റാണാ ദഗ്ഗുബാട്ടി ചിത്രീകരണം നിറുത്തി വച്ച് ശസ്ത്രക്രിയയ്ക്ക്
തനിക്ക് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെന്ന് റാണ ദഗ്ഗുബാട്ടി വെളിപ്പെടുത്തിയിട്ട് അധിക നാളായിട്ടില്ല. ഒരു ചാനൽ ഷോയിലാണ് തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് താരം തുറന്ന് പറഞ്ഞത്. കാഴ്ചവൈകല്യം സിനിമാജീവിതത്തെ തന്നെ ബാധിക്കുന്നതിനാല്‍ ഷൂട്ടിംഗിനൊക്കെ താത്കാലിക അവധി നൽകി ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ താരം. ഒരിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഫലവത്തായിരുന്നില്ല. മരിച്ച് പോയ ഒരാളുടെ കണ്ണാണ് ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ചത്. വിദേശത്താണ് ഇത്തവണ ശസ്ത്രക്രിയ. റാണയുടെ രക്സ സമ്മർദ്ദം കുറയുന്നതിനായി കാത്തിരിക്കുകയാണെന്ന് റാണയുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ സുരേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here