ഇനി മുതൽ ഒരു ദിവസം 25 മണിക്കൂർ ഉണ്ടാകും !

ഭൂമിയിൽ ഇനി മുതൽ ഒരു ദിവസം 24 മണിക്കൂർ അല്ല, 25 മണിക്കൂറാകും ! സമീപ ഭാവിയിൽ തന്നെ ഇത് നിലവിൽ വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രൻ പതിയെ ഭൂമിയിൽ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.

കൊളുമ്പിയ സർവ്വകലാശാല, വിസ്‌കോൺസിൻ-മാഡിസൺ സർവ്വകലാശാല എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പഠനത്തിൽ നൂറ് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ 18 മണിക്കൂറെ ഉണ്ടായിരുന്നുള്ളു.

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈർഖ്യം കൂടും. ഇതാണ് ഇപ്പോൾ 24 മണിക്കൂർ നിന്നും 25 മണിക്കൂറാകാൻ കാരണം. നിലവിൽ 384,000 കിമി അകലെയാണ് ചന്ദ്രൻ. എന്നാൽ ഓരോ വർഷവും 3.82 സെന്റി മീറ്റർ ദൂരത്തിലേക്ക് ചന്ദ്രൻ നീങ്ങിക്കൊണ്ടിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More