റിലീസിന് മുമ്പ് കാല ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് രജനി ചിത്രം കാല ഇന്റര്‍നെറ്റിലെത്തി. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. ഇന്നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തീയറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം ഇന്റര്നെറ്റിലെത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ചിത്രം ഇന്റര്‍നെറ്റിലെത്തിയത്. കര്‍ണ്ണാടകയില്‍ ചിത്രത്തിന് എതിരെ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചിത്രം ചോരുക കൂടി ചെയ്തിരിക്കുന്നത്. കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണ് പ്രതിഷേധം. കര്‍ണ്ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ റിലീസ് തടയാനാകില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
2000ത്തോളം തീയറ്ററുകളിലാണ് ചിത്രം റീലിസ് ചെയ്തത്. ഫാന്‍സ് ഷോ ആറ് മണിയോടെ ആരംഭിക്കുകയും ചെയ്തു.തമിഴ് റോക്കേഴ്സിന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിർമിച്ചിരിക്കുന്നത് ധനുഷാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here