പ്രണബ് മുഖര്‍ജി ആര്‍എസ്എസ് വേദിയില്‍

pranab mukharjiee visits

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് വേദിയില്‍. ആര്‍എസ്എസ് സ്ഥാപകന്‍ കെശവ് ബലിദാന്‍ ഹെഡ്‌ഗേവറെയുടെ നാഗ്പൂരിലുള്ള സ്മാരകം പ്രണബ് മുഖര്‍ജി സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വീരപുത്രന് ആദരവ് അര്‍പ്പിക്കാനാണ് താന്‍ ഇവിടെയെത്തിയതെന്ന് ഹെഡ്‌ഗേവറെയുടെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ പ്രണബ് കുറിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് മുന്‍ രാഷ്ട്രപതിയെ സ്വാഗതം ചെയ്തു. ആര്‍എസ്എസ് ക്യാമ്പിനെ അഭിസംബോധന ചെയ്ത് പ്രണബ് സംസാരിക്കും. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനായി ഇന്നലെയാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്. കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായഭിന്നത കണക്കിലെടുക്കാതെയാണ് പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top