സമ്പന്നരില്‍ സമ്പന്നരായ കായികതാരങ്ങള്‍; പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും

ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയില്‍ 83-ാം സ്ഥാനത്താണ് കോഹ്‌ലി. പട്ടികയില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ കായികതാരമാണ് വിരാട് കോഹ്‌ലി. 160 കോടി രൂപയാണ് കോഹ്‌ലിയുടെ 2017-18 വര്‍ഷത്തെ വരുമാനം. ഇതില്‍ 133 കോടി പരസ്യവരുമാനമാണ്. പട്ടികയില്‍ ഇടം പിടിച്ച ഏക ക്രിക്കറ്റ് താരവും വിരാട് തന്നെ. ബോക്‌സര്‍ ഫ്‌ളോയ്ഡ് മെയ്‌വതറാണ് പട്ടികയില്‍ ഒന്നാമത്. 1840 രൂപയാണ് മെയ്‌വതറുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 722 കോടി രൂപയാണ് റോണോയുടെ വരുമാനം. ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയാണ് 742 കോടി വരുമാനവുമായി രണ്ടാം സ്ഥാനത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here