മറ്റുള്ളവരിലേക്ക് പടർത്താനായി എയിഡ്‌സ് രോഗം സ്വന്തം ശരീരത്തിലേക്ക് കുത്തിവെച്ച് യുവാവ് !

youth intentionally contracted HIV virus so that he could infect others

എയിഡ്‌സ് രോഗം മറ്റുള്ളവരിലേക്ക് പടർത്താനായി സ്വന്തം ശരീരത്തിലേക്ക് കുത്തിവെച്ച് 25 കാരൻ. ഈ യുവാവ് തന്നെയാണ് ഇക്കാര്യം കോടതിയിൽ സമ്മതിച്ചത്. കേസിൽ 50 വർഷത്തേക്കാണ് കോടതി ഇയാളെ തടവിന് വിധിച്ചത്.

അർകൻസസിലാണ് ലോകത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. 25 കാരനായ സ്റ്റീഫൻ കോച്ചാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. മെതാംഫെറ്റാമൈൻ കൈവശം വക്കൽ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള വസ്തുക്കൾ കൈവശം വെക്കൽ, മെതാംഫെറ്റമൈൻ വിതരണം, കുട്ടികളുടെ പോൺ വീഡിയോ കൈവശംവെക്കൽ എന്നീ കുറ്റങ്ങൾക്കും ചേർത്താണ് ശിക്ഷ.

Stephen Koch

മയക്കുമരുന്ന് കൈവശം വെച്ചതിനാണ് സ്റ്റീഫനെ പോലീസ് പിടികൂടുന്നത്. പിന്നീടാണ് സ്റ്റീഫന്റെ കൈവശം കുട്ടികളഉടെ പോൺ വീഡിയോ കാണുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്റ്റീഫനിലെ എയിഡ്‌സിനെ രോഗത്തിലേക്ക് പോലീസിനെ എത്തിക്കുന്നത്. സ്റ്റീഫന്റെ ടെക്സ്റ്റ് മെസ്സേജുകളിലൂടെയാണ് പോലീസിന് ഇതെ കുറിച്ച് സൂചന ലഭിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More