Advertisement

കെപിസിസി സെക്രട്ടറി കെ. ജയന്ത് രാജിവച്ചു

June 8, 2018
Google News 1 minute Read
k jayanth

കേരള കോൺഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത കെപിസിസി നേതൃത്വത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി. മലബാറിൽ നിന്നുള്ള യുവനേതാവും കെപിസിസി സെക്രട്ടറിയുമായ കെ.ജയന്താണ് പാർട്ടി ഭാരവാഹിത്വം രാജിവച്ചത്.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഘ​ട​ക​ക​ക്ഷി​ക​ളു​ടെ മുമ്പില്‍ മു​ട്ടി​ൽ ഇ​ഴ​യു​ക​യാ​ണെ​ന്ന് ജ​യ​ന്ത് പറഞ്ഞു. കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഇത്തരമൊരു പൊതു ചിത്രം കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രവർത്തകരെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമായിട്ടുണ്ട്.

രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കി കേ​ര​ള കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച തീ​രു​മാ​നം വ​ർ​ഗീ​യ​ത​യ്ക്ക് ആ​ക്കം കൂ​ട്ട​ലാ​കും. കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ ചേ​രി​തി​രി​വുണ്ടാക്കി നേ​ട്ടം കൊ​യ്യാ​ൻ ബി​ജെ​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ഈ ​തീ​രു​മാ​നം ഊ​ർ​ജം പ​ക​രു​മെ​ന്ന അ​പ​ക​ടം തി​രി​ച്ച​റി​യാ​ൻ കെ​പി​സി​സി അധ്യക്ഷൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്ക് സാ​ധി​ച്ചി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ജയന്ത് കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here