രാജ്യസഭയിലേക്ക് താനോ മകനോ അല്ല; സസ്‌പെന്‍സ് നിറച്ച് കെ.എം. മാണി

കോണ്‍ഗ്രസ് ത്യാപൂര്‍വ്വം വിട്ടുനല്‍കിയ യുഡിഎഫിന്റെ രാജ്യസഭാ സീറ്റില്‍ സസ്‌പെന്‍സ് നിറച്ച് കേരളാ കോണ്‍ഗ്രസ് (എം). താനോ തന്റെ മകന്‍ ജോസ് കെ. മാണിയോ രാജ്യസഭയിലേക്ക് എത്തുന്നതില്‍ താല്‍പര്യമില്ലെന്ന് കെ.എം. മാണി പ്രതികരിച്ചു. നേരത്തേ, ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് എത്തിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് കെ.എം. മാണി ആ വാര്‍ത്തയെ നിഷേധിച്ചത്. യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുപോകുന്ന കാര്യം പ്രഖ്യാപിക്കുന്നതിനിടയിലായിരുന്നു കെ.എം. മാണി രാജ്യസഭാ സീറ്റിനെ കുറിച്ചും പ്രതികരിച്ചത്.
ഉപാധികള്‍ കൂടാതെയാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും താനോ മകനോ അല്ലാതെ കേരളാ കോണ്‍ഗ്രസിന് വേണ്ടി മറ്റാരെങ്കിലും രാജ്യസഭയിലേക്ക് എത്തുമെന്നും കെ.എം. മാണി പ്രതികരിച്ചു. എന്നാല്‍, അത് ആരായിരിക്കുമെന്ന് മാണി തുറന്നുപറഞ്ഞില്ല. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും കെ.എം. മാണി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here