Advertisement

ഛേത്രി ആശ്വാസഗോള്‍ നേടി; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

June 8, 2018
Google News 1 minute Read
Sunil chtri

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഏണസ്റ്റ് ഡി ജോങ്, മോസ് ഡ്യര്‍ എന്നിവര്‍ ന്യൂസിലന്‍ഡിന്റെ ഗോള്‍ നേടി. ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോള്‍.

ജയത്തോടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് വീതം ജയമായി. നാളെ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാല്‍ കെനിയക്കും രണ്ട് ജയം സ്വന്തമാക്കാം. പിന്നീട് ഗോള്‍ ശരാശരി പരിശോധിച്ച് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. കിവീസിനെതിരേ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 47ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കം കിവീസ് തിരിച്ചടിച്ചു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ മാത്രമിരിക്കേ ന്യൂസിലന്‍ഡ് വിജയഗോളും സ്വന്തമാക്കി.
 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here