കെഎസ്എഫ്ഇ പ്രവാസി ചിട്ടി 18മുതല്‍

pravasi chitty

കെഎസ്എഫ്ഇ പ്രവാസി ചിട്ടി 18മുതല്‍. പ്രവാസി ചിട്ടിയുടെ രജിസ്ട്രേഷന്‍ നടപടികളാണ് ഈ മാസം 18ന് ആരംഭിക്കുക. വര്‍ഷങ്ങള്‍ നീണ്ട പ്രവാസികളുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്. തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ വച്ച് മുഖ്യമന്ത്രിയാണ് പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സാധാരണ പ്രവാസികള്‍ നാട്ടില്‍ വേറെയാരെങ്കിലും കൊണ്ടാണ് ചിട്ടി നടത്താറ്. പ്രവാസി ചിട്ടി വരുന്നതോടെ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ ചിട്ടിയില്‍ പങ്കാളികളാകാനാവും. കേരളത്തിന് വലിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു സാമ്പത്തിക മാതൃകയാവും കെഎസ്എഫ്ഇ പ്രവാസി ചിട്ടിയെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

pravasi chitty

Loading...
Top