ആരാണീ സ്ത്രീ? നന്മയുടെ കുട നിവര്‍ത്തിയ ഇവരെ അറിയുമോ?

സ്വന്തം കാര്യം നോക്കി സ്വന്തം വീട്ടിലെ സ്വന്തം മുറിയിലേക്ക് ഒതുങ്ങിക്കൂടുന്ന മലയാളികള്‍ ഈ വീഡിയോ കണ്ണ് തുറന്ന് കാണണം. പെരുമഴയത്ത് ചക്രവണ്ടിയില്‍ തെരുവില്‍ അലയുന്ന യാചകന്‍ മഴയില്‍ നനയാതെ ഇരിക്കാന്‍ സ്വന്തം കുട പങ്കിടുകയാണ് ഈ സ്ത്രീ. തൊട്ടുമുന്നില്‍ ഒരാള്‍ മരിച്ച് വീണാല്‍ പോലും മടിച്ച് നില്‍ക്കുന്ന ആളുകള്‍ക്ക് മുന്നിലൂടെ തന്നെയാവണം ഈ സ്ത്രീ കുടയുയര്‍ത്തി കടന്ന് പോകുന്നത്. പുറത്തെ മഴയില്‍ നിന്ന് രക്ഷനേടിയ യാചകന്‍ കുടയ്ക്കുള്ളില്‍ സഹാനുഭൂതിയുടെ ഒരു പെരുമഴക്കാലം മുഴുവന്‍ നനഞ്ഞ് തീര്‍ത്തിട്ടുണ്ടാകാം.
ആരെന്നറിയാതെ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ.. വളാഞ്ചേരി ടൗണില്‍ ഇന്നലെ കണ്ട കാഴ്ചയാണിത്. വളാഞ്ചേരി സ്വദേശിയായ സയ്യിദ് നസീം ആണ് ഈ വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എണ്‍പതിനായിരത്തോളം പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here