ഗൗരി ലങ്കേഷിനെയും കൽബുർഗിനെയും കൊല്ലാൻ ഉപയോഗിച്ചത് ഒരേ തോക്ക്

കന്നഡ സാഹിത്യകാരനും പുരോഗമനവാദിയുമായ എംഎം കൽബുർഗിയെയും മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും കൊലകൾക്ക് ഉപയോഗിച്ചത് ഒരേ തോക്കെന്ന് റിപ്പോർട്ട്.

ഇതു വെളിപ്പെടുത്തുന്ന ഫൊറൻസിക് റിപ്പോർട്ട് വെള്ളിയാഴ്ചയാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ബെംഗളൂരു കോടതിക്കു മുമ്പാകെ സമർപ്പിച്ചത്. കൊലകൾക്കുപയോഗിച്ചത് 7.65 എം.എം. പിസ്റ്റളാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഗൗരി ലങ്കേഷ് കേസിലെ കുറ്റപത്രത്തോടൊപ്പമാണു മൂന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനുമുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്.

രണ്ടുവർഷത്തിനിടയിലാണ് ഇരു കൊലപാതകങ്ങളും നടന്നത്. 2015ലാണ് കൽബുർഗി കൊല്ലപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top