Advertisement

റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

June 9, 2018
Google News 0 minutes Read
train air services delay train delays due to works at arkonam girl fell from train angamaly yard renovation six trains suspended temporarily new railway terminal in ernakulam palaruvi express train stops todays service

കടലുണ്ടിക്കടുത്ത് ട്രാക്കിൽ മരം വീണതിനാൽ ഒരു ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കടലുണ്ടി ഗേറ്റിനും മണ്ണൂർ ഗേറ്റിനും ഇടയിലാണ് മരം വീണത്. രാവിലെ 6.15 ഓടെയാണ് സംഭവം. റെയിൽവേ വൈദ്യുതി ലൈനിന് മുകളിലാണ് മരം പൊട്ടിവീണത്.

കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ അടുത്ത സ്‌റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. എന്നാൽ അൽപ്പം വൈകിയാണെങ്കിലും ഷൊറണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ യാത്ര തുടരുന്നുണ്ട്. തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് ട്രെയിൻ വള്ളിക്കുന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here