രാജാക്കാട് കള്ളിമാലിയില്‍ വന്‍ ഉരുള്‍ പൊട്ടല്‍ (ദൃശ്യങ്ങള്‍ കാണാം)

രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് അടിഭാഗത്ത് വൻ ഉരുൾ പൊട്ടൽ. ഒന്നരയേക്കറോളം കൃഷിയിടം ഒലിച്ചുപോയി. കൂട്ടുങ്കൽ ജോസിന്റെ കൃഷിയിടമാണ് ഒലിച്ചുപോയത്. മഴ ശക്തമായി തുടരുന്നതിനാൽ പ്രദേശത്ത് ഇനിയും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുകയാണ്.

ഇന്നലെ വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റിന്റെ മുന്നൂറ് മീറ്റർ താഴ്ഭാഗത്തു നിന്നും വൻ ഉരുൾപ്പൊട്ടൽ ഉണ്ടായത്. പാറക്കെട്ട് നിറഞ്ഞ മലമുകളിൽ നിന്നും വൻ പാറ കല്ലുകൾ അടക്കം താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതോടൊപ്പം ഒഴുകിയെത്തിയ ചെളിയും വെള്ളവും കുത്തിയൊഴുകി പ്രദേശവാസിയായ കൂട്ടുങ്കൽ ജോസിന്റെ ഒന്നരയേക്കർ കൃഷിയിടം പൂർണ്ണമായി നശിച്ചു. കുരുമുളക്, കൊക്കോ, കാപ്പി അടക്കമുള്ള കൃഷികളാണ് നശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top