പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി!!!; ബിജെപി രാഷ്ട്രീയത്തെ കുറിച്ച് ശിവസേന മുഖപത്രം

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ആരോപിച്ചു. ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് പരാമര്‍ശം.
പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് എല്ലാവര്‍ക്കും മനസിലാകും. 2019ല്‍ ബിജെപി ഭൂരിപക്ഷം നേടാതെ വന്നാല്‍ പ്രണബ് മുഖര്‍ജി തന്നെയായിരിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സമവായ പ്രധാനമന്ത്രി, അതിനുള്ള രാഷ്ട്രീയമാണ് ആര്‍എസ്എസും ബിജെപിയും കളിക്കുന്നതെന്നും മുഖപത്രത്തില്‍ ശിവസേന ആരോപിച്ചു.
കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു ചടങ്ങില്‍ സംസാരിക്കവെ പ്രണബിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഭാവി തെരഞ്ഞെടുപ്പ് നീക്കങ്ങളെക്കുറിച്ചുള്ള ശിവസേനയുടെ ലേഖനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here