Advertisement

സ്ത്രീ എന്ന നിലയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനും മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ്, അല്ലാതെ വികസനപ്രശ്‌നം ചൂണ്ടിക്കാട്ടിയതിനല്ല: വീണ ജോര്‍ജ് എംഎല്‍എ

June 10, 2018
0 minutes Read

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്.

വികസനത്തെ കുറിച്ച് പോസ്റ്റ് നല്‍കിയതിനല്ല, ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് മതസ്പർദ്ധ വളർത്തുന്നതും, സ്ത്രീ എന്ന നിലയിൽ തന്നെ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെയാണ് പരാതി നല്‍കിയതെന്ന് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. വീണാ ജോര്‍ജ് നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.  ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ്(38) അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top