പ്ലസ് ടുവിന് മാര്‍ക്ക് 68/50; ബീഹാര്‍ പരീക്ഷാ ഫലങ്ങള്‍ ഞെട്ടിക്കും

ക്രമക്കേടില്‍ ബ്ലാക്ക് ലിസ്റ്റിലായ ബീഹാറില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന കണക്കുകള്‍. പരമാവധി മാര്‍ക്കിലും കൂടുതലാണ് ഇവിലെ പ്ലസ്ടു ഫലം വന്നപ്പോള്‍ പലര്‍ക്കും. ഇംഗ്ലീഷില്‍ അമ്പതില്‍ അറുപത്തിയെട്ട് മാര്‍ക്ക് നേടിയെന്ന വെളിപ്പെടുത്തലുമായി ഒരു വിദ്യാര്‍ത്ഥി രംഗത്ത് എത്തിയിട്ടുണ്ട്. ഫിസിക്സില്‍ 35ല്‍ 38മാര്‍ക്ക് കിട്ടിയ കുട്ടിയുമുണ്ട്. പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പാട്നയില്‍ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിനു വിദ്യാർഥികളാണ് പ്രതിഷേധവുമായി പാറ്റ്നയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഒന്നാം റാങ്ക് നേടിയ റൂബി ഉത്തരക്കടലാസില്‍ സിനിമാ പേരുകളാണ് എഴുതി നിറച്ചതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
exam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News