വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്‍പര്യം, പാര്‍ട്ടിക്ക് നന്മയുണ്ടാകുന്ന ഒരാലോചനയും നടക്കില്ല; രാഷ്ട്രീയകാര്യ സമിതിക്കെതിരെ ജോസഫ് വാഴക്കന്‍

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരാനിരിക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. കെപിസിസി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്‍ പങ്കാളിയാകുന്ന എത്രപേര്‍ ഈ സമിതിയില്‍ ഉണ്ടാവുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ജോസഫ് വാഴക്കന്‍ ചോദ്യമുന്നയിച്ചു. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പാര്‍ട്ടിക്ക് നന്മയുണ്ടാകുന്ന ഒരാലോചനയും നടക്കില്ലെന്നും വാഴക്കന്‍ പറയുന്നു.
ജോസഫ് വാഴക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരുകയാണ്….നാം എന്തു പ്രതീക്ഷിക്കണം?
കെ.പി.സി.സി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ൈദനംദിന രാഷ്ട്രീയവിഷയങ്ങളിൽ പങ്കാളിയാകുന്ന എത്രപേർ ഈ സമിതിയിൽ ഉണ്ട്?
സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതിൽ ദുഃഖമുണ്ട്. ഇന്നത്തെ യോഗത്തിൽ പോലും വാർത്തകൾ സൃഷ്ടിക്കുന്നതിലായിരിക്കും പലർക്കും താല്പര്യം. പാർട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെ.പി.സി.സി എസ്‌സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സമിതി; അത് ഉടൻ വിളിച്ചുചേർക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here